മഴക്കാല രോഗങ്ങള്‍ തടയാന്‍ ആവോലത്ത് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

നാദാപുരം: ആവോലം കൂട്ടായ്മയുടെ കീഴിലുളള ഉദയ, ഉഷസ്, പ്രഭാത് െറസി. അസോസിയേഷനുകൾ മഴക്കാലരോഗങ്ങൾ തടയാൻ ബോധവത്കരണം തുടങ്ങി. െറസി. അസോസിയേഷനുകളുടെ വനിത വേദിയുടെ നേതൃത്വത്തിലാണ് ബോധവത്കരണം നടത്തുന്നത്. പരിപാടിയുടെ ലഘുലേഖ വിതരണം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വളപ്പില്‍ കുഞ്ഞമ്മദ് വാര്‍ഡ് അംഗം സുജിത പ്രമോദിന് നല്‍കി നിര്‍വഹിച്ചു. പനി വരുന്ന വഴികള്‍, ലക്ഷണങ്ങള്‍, വീടുകള്‍ കയറിയുളള ബോധവത്കരണം എന്നിവയാണ് നടത്തുന്നത്. അനു പാട്യം ക്ലാസെടുത്തു. എം.പി. പ്രഭാകരന്‍, കെ. ഹേമചന്ദ്രന്‍, കെ. ഭാസ്‌കരന്‍, കളത്തില്‍ മൊയ്തുഹാജി, കെ. മധുമോഹനന്‍, കെ. രവീന്ദ്രന്‍, കെ. സുധീര്‍, സുഹറ കിഴക്കയില്‍, അബ്ദുല്ല കണിയാങ്കണ്ടിയില്‍, എ.കെ. ഷൈജ, പി.കെ. പ്രസീത, വി. രാജലക്ഷ്മി, എ.പി. സുധ, സുലൈഖ തെക്യാമ്പലത്ത്, ദാമോദരന്‍ നന്തോത്ത്, കെ.പി. സുരേഷ്, എ.കെ. ഷീബ, രാജശ്രീ എന്നിവര്‍ സംസാരിച്ചു. അധ്യാപക ഒഴിവ് നാദാപുരം: ഗവ. യു.പി സ്കൂളിലെ ഫുൾടൈം അറബിക്, പാർട് ടൈം ഉർദു ഒഴിവുകളിലേക്ക് ദിവസവേതനവ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി 11ന് തിങ്കളാഴ്ച 10 ന് സ്കൂളിലെത്തണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.