രാമനാട്ടുകര: സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങിയ ജിവനക്കാരെ ബൈക്കുകളിലെത്തിയ മുഖം മൂടി ധരിച്ച ആറംഗ സംഘം മുളക് പൊടി വിതറി അക്രമിച്ചു ബാഗ് തട്ടിപറിച്ചു രക്ഷപ്പെട്ടു. രാമനാട്ടുകര നഗരസഭ കാര്യാലയത്തിന് സമീപമുള്ള സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ രണ്ട് ജിവനക്കാരെയാണ് അക്രമിച്ചത്. ബാങ്കിൽ നിന്നും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ജിവനക്കാരെ മറ്റൊരു ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കൈകാണിച്ചു നിർത്തിച്ചു. ഈ സമയം രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ജി വക്കാരുടെ ബൈക്കിന് സമീപം നിർത്തുകയും പൊടുന്നനെ മുളക് പൊടി വിതരുകയും ബൈക്കിന് പിറകിലിരുന്ന ജിവനക്കാരന്റെ കൈവശമുള്ള ബാഗ് തട്ടിപറിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ ബാഗിൽ പണമില്ലായിരുന്നു. പണമുണ്ടെന്ന ധാരണയിലാണ് കവർച്ച ആസൂത്രണം ചെയ്ത തെന്ന് സംശയിക്കുന്നു. പതിവായി പണമിടപാടു സ്ഥാപനത്തിലെ പണം സൗത്ത് ഇന്ത്യൻ ബാങ്കിലടക്കാൻ വൈകുന്നേരം മൂന്ന് മണിക്കാണ് ജീവനക്കാർ ബൈക്കിൽ പോകുന്നത്. ഇത് മനസ്സിലാക്കിയ സംഘമാണ് കവർച്ച പദ്ധതി തയ്യാറാക്കിയതെന്ന് ഫറോക്ക് എസ്.ഐ. അജിഷ് പറഞ്ഞു. സംഭവമറിഞ്ഞ് സിറ്റി പോലീസ് കമ്മിഷണർ, ചെറുവണ്ണൂർ സി.ഐ.എ ന്നി വ ർ സ്ഥലത്തെത്തി. ഫറോക്ക് പോലീസ് കേസ്സെടുത്ത് അന്വേഷണം ഊർജിതമാക്കി. # ശിഹാബ് പള്ളിക്കാവിൽ ഫറോക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.