കോഴിക്കോട്: അൽസലാമ ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷെൻറ കീഴിലുള്ള പെരിന്തൽമണ്ണ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ കേന്ദ്രങ്ങളിൽ ഈ വർഷത്തെ പ്രവേശനം ആരംഭിച്ചു. 13 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽനിന്ന് നിരവധി വിദ്യാർഥികൾ പഠനം പൂർത്തീകരിച്ച് ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിൽ ജോലിചെയ്യുന്നുണ്ട്. ഇന്ത്യയിലെയും യൂറോപ്പിലെയും വിദ്യാഭ്യാസ രീതികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനരീതിയാണ് അൽസലാമയിൽ അവലംബിക്കുന്നത്. ലോകപ്രശസ്ത സർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉപയോഗിച്ചുവരുന്ന 'ബ്ലാക്ക് ബോർഡ്' എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പഠനരീതിയും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം നേടുന്നതിനായി വിദേശ അധ്യാപകർ നേതൃത്വം കൊടുക്കുന്ന കേംബ്രിജ് കോഴ്സും ഇവിടത്തെ എല്ലാ കോഴ്സുകളുടെയും കൂടെ നൽകിവരുന്നുണ്ട്. ബി.എസ്സി ഒപ്റ്റോമെട്രി, എം.എസ്സി ഒപ്റ്റോമെട്രി, ബാച്ലർ ഒാഫ് ആർക്കിടെക്ചർ, ബി.എസ്സി ഇൻറീരിയർ ഡിസൈൻ, MBA +PGDBM (UK ) MCA , B.COM+ACCA(UK) , B.COM+ CMA (USA) തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പഠനത്തോടൊപ്പം പരിശീലനത്തിനും മാനേജ്മെൻറ് പ്രാമുഖ്യം നൽകുന്നുവെന്ന് മാനേജിങ് ഡയറക്ടർ അഡ്വ. എ. ശംസുദ്ദീൻ അറിയിച്ചു. കോഴ്സുകളുടെ വിവരത്തിനും അഡ്മിഷനുമായി 9072555222 നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.