വായ്പ പദ്ധതികളുടെ മാനദണ്ഡങ്ങളിൽ ഭേദഗതി

കൽപറ്റ: സംസ്ഥാന സർക്കാരി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ നടപ്പാക്കുന്ന വിവിധ വായ്പ പദ്ധതികളുടെ യോഗ്യത മാനദണ്ഡങ്ങളിലും വായ്പ നിബന്ധനകളിലും ഭേദഗതി വരുത്തി. സ്റ്റാർട്ട് അപ് യൂനിറ്റുകൾക്ക് നൽകുന്ന വായ്പ തുക 50 ലക്ഷം രൂപയാക്കി. ഭൂരഹിതരായ പട്ടികജാതിയിൽപ്പെട്ട കർഷക തൊഴിലാളികൾക്ക് 30 സ​െൻറ് കൃഷിഭൂമി വാങ്ങാൻ അഞ്ച് ലക്ഷം രൂപ വരെ പദ്ധതി തുകയുള്ള പുതിയ കൃഷിഭൂമി വായ്പ പദ്ധതി തുടങ്ങും. മൾട്ടിപർപ്പസ് യൂനിറ്റ് വായ്പ 10 ലക്ഷത്തിൽനിന്ന് 50 ലക്ഷം രൂപയായി വർധിപ്പിച്ചു. ജാമ്യവ്യവസ്ഥ ഭേദഗതി ചെയ്തു. പലിശ ആറു ശതമാനം മുതൽ ആറു ശതമാനം വരെയാണ്. ബെനിഫിഷ്യറി ഓറിയൻറഡ് പദ്ധതി തുക രണ്ടു ലക്ഷം രൂപയിൽനിന്ന് മൂന്നു ലക്ഷം രൂപയായി വർധിപ്പിച്ചു. വിവാഹ വായ്പ രണ്ടു ലക്ഷത്തിൽനിന്ന് രണ്ടര ലക്ഷം രൂപയാക്കി. കുടുംബ വാർഷിക വരുമാന പരിധി രണ്ടു ലക്ഷം രൂപയിൽ നിന്ന് മൂന്നു ലക്ഷമാക്കി. സർക്കാർ ജീവനക്കാർക്കുള്ള വ്യക്തിഗത വായ്പ തുക രണ്ട് ലക്ഷം, ഇരുചക്ര വാഹന വായ്പ ഒരുലക്ഷം, കാർ വായ്പ ഏഴു ലക്ഷം എന്നിങ്ങനെയാക്കി. ഓട്ടോറിക്ഷ, ടാക്സി, ഗുഡ്സ് കാരിയർ ഉൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങൾ വാങ്ങുന്നതിന് 2.25 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി വർധിപ്പിച്ചു. പ്രഫഷനൽ യോഗ്യതയുള്ളവർക്ക് പ്രാക്ടീസ് ചെയ്യുന്നതിനുള്ള വായ്പ മൂന്നു ലക്ഷം രൂപയാക്കി. കൂടാതെ, പട്ടികജാതിയിൽപ്പെട്ട കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമായി പരമാവധി അഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകുന്ന പുതിയ ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിയും ആരംഭിക്കും. പരിസ്ഥിതി ദിനാഘോഷം കൽപറ്റ: ജില്ല സാമൂഹിക വനവത്കരണ വകുപ്പും മുട്ടിൽ വയനാട് ഓർഫനേജ് വി.എച്ച്.എസ്.എസും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തി​െൻറ കൽപറ്റ റേഞ്ച് തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് കെ. മിനി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.എ. മുജീബ് അധ്യക്ഷത വഹിച്ചു. പി.കെ. തോമസ്, ഓർഫനേജ് കാമ്പസ് മാനേജർ ഉസ്മാൻ കോയ ദാരിമി, ടി. അഷ്കറലി, പി.പി. മുഹമ്മദ്, എം. ഷരീഫ്, എം.പി. മുസ്തഫ, പി. മറിയക്കുട്ടി, സി.കെ. ജാഫർ, അസ്മാബി, ആഷിഖ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.വി. മൊയ്തു സ്വാഗതം പറഞ്ഞു. WEDWDL26 ജില്ല സാമൂഹിക വനവത്കരണ വകുപ്പും മുട്ടിൽ വയനാട് ഓർഫനേജ് വി.എച്ച്.എസ്.എസും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തി​െൻറ കൽപറ്റ റേഞ്ച് തല ഉദ്ഘാടനം കെ. മിനി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.