നിപ: വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒമ്പതുപേർകൂടി പിടിയിൽ

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച ഒമ്പതുപേർകൂടി പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. ഇതിൽ 22 പേരെ നടക്കാവ് പൊലീസും ബാക്കിയുള്ളവരെ നല്ലളം, ഫറോക്ക് പൊലീസുമാണ് അറസ്റ്റുചെയ്തത്. കുന്ദമംഗലം സ്വദേശികളായ അബ്ദുൽ സലാം, ബിജു, രാജേഷ്, ശശികുമാർ, തിരൂർ സ്വദേശികളായ അഡ്വ. ഷിയാസ്, ശ്രീക്കുട്ടി, നവാസ്, സുനിൽ, അനിൽ എന്നിവരെയാണ് ബുധനാഴ്ച നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. നേരത്തെ അറസ്റ്റിലായവരിൽ മൂവാറ്റുപുഴ സ്വദേശികളടക്കം ഉൾപ്പെട്ടിരുന്നു. നിപ വൈറസ് പകരുന്നതിനാൽ കോഴിയിറച്ചി ഒഴിവാക്കണമെന്ന ഡി.എം.ഒ ഡോ. വി. ജയശ്രീയുടേതായി പുറത്തുവന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചു, സെക്യൂരിറ്റി ജീവനക്കാരൻ നിപ ബാധിച്ച് മരിച്ചതിനാൽ ഹൈലൈറ്റ് മാൾ അടച്ചു, ഫറോക്ക്, മാങ്കാവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിരവധിപേർക്ക് നിപ ബാധ സ്ഥിരീകരിച്ചു തുടങ്ങിയ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിലാണ് ഇതുവരെ 30 പേർ അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് അറിയിച്ചു. സൈബർ സെല്ലി‍​െൻറ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാെണന്നും ഇനിയും ആളുകൾ അറസ്റ്റിലാവാനുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലാവുന്നവർക്ക് സ്റ്റേഷനിൽനിന്ന് ജാമ്യം അനുവദിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.