ആരോഗ്യവകുപ്പ് പരിശോധന; സൂപ്പർ മാർക്കറ്റിനും മത്സ്യമാർക്കറ്റിനും സ്​റ്റോപ്​ മെമ്മോ

മേപ്പയൂർ: മേപ്പയൂർ ടൗണിലെ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പേരാമ്പ്ര റോഡിൽ പ്രവർത്തിക്കുന്ന റൂബി സൂപ്പർ മാർക്കറ്റിലെ ഐസ്ക്രീം ഫ്രീസറിൽ ചത്ത പ്രാണികളെ കണ്ടെത്തി. വൃത്തിഹീനമായ തറയിൽവെച്ച് ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്യുന്നതായും കണ്ടെത്തി. ഇതിനെത്തുടർന്ന് റൂബി സൂപ്പർമാർക്കറ്റിന് സ്റ്റോപ് മെമ്മോ നൽകി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റ് പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. നെല്ലാടി റോഡിലെ ആക്രിക്കട ഉടമക്കും കെട്ടിടത്തിന് മുകളിൽ കൊതുകുകൾ വളരുന്ന നിലയിൽ സാനിറ്ററി ഉപകരണങ്ങൾ തുറന്നുവെച്ച കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, സെക്രട്ടറി എം. രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ഹേമലത, അസി. സെക്രട്ടറി അനിൽകുമാർ, വി.വി. രമ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എം. സജിത്, കെ. പ്രജീഷ്, വി. രാഗേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.