നിപ: ബോധവത്കരണം ശക്തം

കോഴിക്കോട്: നിപ വൈറസ് ബാധ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ജില്ല ഇൻഫർമേഷൻ ഓഫിസ് നിപ സംബന്ധിച്ച യഥാർഥ വസ്തുതകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തി പുറത്തിറക്കിയ അയ്യായിരത്തിലധികം ലഘുലേഖകൾ വിതരണം ചെയ്തു. സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് നോട്ടീസ് വിതരണം നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 50ലേറെ ഹോർഡിങ്ങുകളും സ്ഥാപിച്ചുവരുകയാണ്. ജില്ല മെഡിക്കൽ ഓഫിസ് നൽകുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തിയ പ്രചാരണ ബോർഡുകളാണ് സ്ഥാപിക്കുന്നത്. നിപ വൈറസ് ബാധിതരായ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത തുടരാനുള്ള സർക്കാർ നിർദേശത്തി​െൻറ പശ്ചാത്തലത്തിലാണ് ഇൻഫർമേഷൻ ഓഫിസിലെ നിപ മീഡിയ സെല്ലി​െൻറ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.