????????????????? ????????-??????-??????????? ?????

റോഡ് തകർന്നു; നവീകരണ നടപടികൾ കടലാസിലൊതുങ്ങി

ആയഞ്ചേരി: തകർന്നുകിടക്കുന്ന ആയഞ്ചേരി-കടമേരി-തണ്ണീർപന്തൽ റോഡ് നവീകരിക്കാൻ നടപടിയായില്ല. എം.എൽ.എ ഫണ്ടിൽനിന്ന് റോഡ് വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ട് മാസങ്ങളായിട്ടും പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതോടെ ഈ വഴിയുള്ള യാത്ര ദുരിതപൂർണമായിരിക്കയാണ്. ആയഞ്ചേരിയിൽനിന്ന് കടമേരി വഴി തണ്ണീർപന്തലിലേക്കും നാദാപുരം ഭാഗത്തേക്കും എളുപ്പത്തിൽ എത്താവുന്ന റോഡാണിത്. നാളോംകോറോൽ എം.എൽ.പി സ്കൂൾ, കടമേരി യു.പി സ്കൂൾ, കടമേരി എം.യു.പി സ്കൂൾ, റഹ്മാനിയ അറബിക് കോളജ്, കടമേരി എൽ.പി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താനുള്ള റോഡാണിത്. റോഡി​​െൻറ കടമേരി വരെയുള്ള മിക്ക ഭാഗവും കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. മഴ തുടങ്ങിയതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ബുദ്ധിമുട്ടിലായി. റോഡിന് അഴുക്കുചാലില്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. താൽക്കാലിക ആശ്വാസമായി കുഴി നികത്താൻ പാറപ്പൊടി ചില ഭാഗത്ത് ഇറക്കിയിട്ടുണ്ടെങ്കിലും അത് റോഡിൽ കുന്നുകൂടിക്കിടക്കുകയാണ്. നവീകരണത്തി​​െൻറ മുന്നോടിയായി റോഡ് അളന്നുതിട്ടപ്പെടുത്തിയെങ്കിലും മറ്റു പണികളൊന്നും തുടങ്ങിയിട്ടില്ല. ചളിവെള്ളം കെട്ടിക്കിടക്കുന്ന ആയഞ്ചേരി-തണ്ണീർപന്തൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിൻതാഴ യൂനിറ്റി െറസി. അസോസിയേഷൻ ഭാരവാഹികൾ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകി. പ്രസിഡൻറ് കെ. ഇസ്മാഇൗൽ, ജോ. സെക്രട്ടറി പി.കെ. പ്രദീപൻ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.