നീറ്റ്; റാങ്ക് ജേതാവിനെ അനുമോദിച്ചു

വാണിമേൽ: നീറ്റ് പരീക്ഷയിൽ കേരളത്തിൽ നാലാം റാങ്കും അഖിലേന്ത്യ തലത്തിൽ 101ാം റാങ്കും നേടിയ വിലങ്ങാട് മഞ്ഞച്ചീളിയിലെ കല്ലുവേലി കുന്നേൽ ആറ്റിലിൻ ജോർജിനെ വാണിമേൽ ദർശനം സാംസ്‌കാരിക വേദി അനുമോദിച്ചു. ആറ്റിലി​െൻറ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ചെയർമാൻ എൻ.കെ. മൂസ ഉപഹാരം നൽകി. കൺവീനർ എം.കെ. അഷ്‌റഫ് ഭാരവാഹികളായ കെ.കെ. നവാസ്, ജോണി മുല്ലക്കുന്നേൽ, ഇസ്മാഇൗൽ വാണിമേൽ, അഷ്‌റഫ് പടയൻ, സുബൈർ തോട്ടക്കാട്, കെ.ടി.കെ. റാഷിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.