മഹിളാമാളി​െൻറ ബ്രോഷർ പുറത്തിറങ്ങി

കോഴിക്കോട്: കോർപറേഷൻ കുടുംബശ്രീ നഗരത്തിൽ ആരംഭിക്കുന്ന മഹിളാമാളി​െൻറ ബ്രോഷർ മേയർ തോട്ടത്തിൽ രവീന്ദ്രൻ പുറത്തിറക്കി. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി.സി. കവിത ഏറ്റുവാങ്ങി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജ്, േക്ഷമകാര്യ സ്ഥിരം സമിതി ചെയർമാൻ അനിത രാജൻ എന്നിവർ സംബന്ധിച്ചു. ബാങ്ക് റോഡിൽ ഫാത്തിമ ആശുപത്രിക്ക് സമീപം 36,000 ചതുരശ്ര അടിയിൽ അഞ്ച് നില വാടകക്കെട്ടിടത്തിലാണ് കോർപറേഷൻ കുടുംബശ്രീയുടെ 'മഹിളാമാൾ' എന്ന പേരിലുള്ള കച്ചവട സമുച്ചയം ഒരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.