ബേപ്പൂർ തുറമുഖത്ത് അടിയന്തര ശുചീകരണ പ്രവർത്തനം

ബേപ്പൂർ: ബേപ്പൂർ തുറമുഖത്ത് പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ ഊർജിത ശുചീകരണ പ്രവർത്തനം നടത്തി. പോർട്ടും പരിസരവും ശുചീകരണപ്രവർത്തനങ്ങൾ നടത്താത്തതിനാൽ മാലിന്യങ്ങൾ അങ്ങിങ്ങായി കൂടിക്കിടന്നിരുന്നു. ഉരുവിലും ബാർജുകളിലും വരുന്ന ചരക്കുകൾ തുറമുഖത്തുനിന്ന് ലോറികളിൽ കയറ്റിയതിനു ശേഷം ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ചാക്കുകളും മറ്റു മാലിന്യങ്ങളും വാർഫിൽതന്നെ നിക്ഷേപിച്ച് പോകുന്നത് പതിവായിരുന്നു. ചരക്കുകൾ കയറ്റാൻ എത്തുന്ന ലോറികളിൽനിന്ന് മാലിന്യങ്ങൾ തുറമുഖത്തുതന്നെ തട്ടിയിടാറുണ്ട്. മഴക്കാലപൂർവ ശുചീകരണം നടത്താനുള്ള ആലോചനക്കിടെ നിപ വൈറസ് ഭീതിയുടെയും സാംക്രമിക രോഗങ്ങളുടെയും പശ്ചാത്തലത്തിലാണ് അടിയന്തരമായി ശുചീകരണ പ്രവർത്തനത്തിന് തുറമുഖ ജീവനക്കാരും തൊഴിലാളികളും സംയുക്തമായി രംഗത്തിറങ്ങിയത്. തുറമുഖത്തും പരിസരത്തും ഉണ്ടായിരുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് ചാക്കുകളും പൂർണമായും നീക്കംചെയ്തു. തുറമുഖവും പരിസരവും മാലിന്യമുക്തമാക്കുവാനുള്ള പ്രവൃത്തിയിൽ ജീവനക്കാരും തൊഴിലാളികളും ഒന്നടങ്കം പങ്കെടുത്തു. പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, പോർട്ട് സൂപ്രണ്ട് അബ്ദുൽ മനാഫ്, അജിനേഷ്, ജിഷ, വാർഫ് സൂപ്പർവൈസർ സൂസൻ, എ.പി. വാമദേവൻ, ടഗ് ജീവനക്കാരായ ആഷിക്, സിദ്ദീഖുൽ അക്ബർ, ബിജീഷ് തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. photo: byp10.jpg byp20.jpg ബേപ്പൂർ തുറമുഖത്ത് പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപി​െൻറ നേതൃത്വത്തിൽ തുറമുഖ ജീവനക്കാരും തൊഴിലാളികളും നടത്തിയ ശുചീകരണ പ്രവർത്തനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.