നിപ: ബോധവത്​കരണം ഉൗർജിതമാക്കി ചേളന്നൂർ ഗ്രാമപഞ്ചായത്ത്​

ചേളന്നൂർ: നിപ ഭീതിയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളൊരുക്കി ചേളന്നൂർ ഗ്രാമപഞ്ചായത്ത് പനി ബാധിതർ ആൾക്കൂട്ടത്തിനടുത്തു വരുന്നത് ഒഴിവാക്കാൻ ബോധവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. പനി ബാധിച്ചവർ ആരാധനാലയങ്ങളിൽ എത്തരുതെന്നാവശ്യപ്പെട്ട് നോട്ടീസ് പതിക്കാൻ ഭാരവാഹികൾക്ക് ആരോഗ്യവിഭാഗം നിർദേശം നൽകിയിട്ടുണ്ട്. പൊതുചടങ്ങുകൾ പരമാവധി ഒഴിവാക്കാനും നിർദേശം നൽകിയതായി ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. ഒാഫിസ് ശുചീകരണങ്ങൾ ശക്തിപ്പെടുത്തി. കൺട്രോൾ സെൽ ഉടൻ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.