ചക്കയും മാങ്ങയും കുമിഞ്ഞുകൂടുന്നു; കൊതുകുശല്യം വർധിക്കുന്നു

പാലേരി: നിപ പനി വൈറസ് പ്രഭവകേന്ദ്രം എവിടെയാണെന്ന് സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തിൽ പഴവർഗങ്ങളുടെ ഉപയോഗം കുറഞ്ഞതോടെ ചക്കയും മാങ്ങയും വേണ്ടാച്ചരക്കായി മാറിയതോടെ വഴിവക്കിലും പറമ്പുകളിലും ഇവ വീണടിഞ്ഞ് ദുർഗന്ധം പരത്തുന്നതിനു പുറമെ കൊതുകുശല്യം ക്രമാതീതമായി വർധിക്കുകയും ചെയ്തിരിക്കുന്നു. ഇവ രോഗം പകർത്താൻ കാരണമാവുകയും ചെയ്യുന്നുണ്ട്. ശുചീകരണപ്രവർത്തനങ്ങളും രോഗപ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും കൊതുകിനും ചെറുപ്രാണികൾക്കും കുറവൊന്നുമിെല്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മുട്ടേക്കാഴി വിതരണം കൊയിലാണ്ടി: പ്രതിരോധ കുത്തിവെപ്പുകൾ നൽകിയ രണ്ടുമാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപെട്ട മേൽത്തര ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 100 രൂപ നിരക്കിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ 12 മണിവരെ കൊയിലാണ്ടി മൃഗാശുപത്രിയിൽ വിതരണം ചെയ്യുമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.