മാവൂർ: ചില പ്രദേശങ്ങളിൽ നിപ വൈറസ് സ്ഥിരീകരിച്ചെന്ന രീതിയിൽ വ്യാജപ്രചാരണം. മാവൂർ, ചാത്തമംഗലം, പെരുവയൽ ഗ്രാമപഞ്ചായത്തുകളിലെ ചില സ്ഥലങ്ങളുടെ പേരു ചേർത്ത്, വൈറസ് ബാധ സ്ഥിരീകരിച്ചെന്ന രീതിയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി പ്രചാരണമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് മുതലാണ് സമൂഹ മാധ്യമങ്ങളിലും മറ്റുമായി വാർത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷം കോളറ റിപ്പോർട്ട് ചെയ്ത തെങ്ങിലക്കടവിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നിപ സ്ഥിരീകരിച്ചെന്നും പ്രചാരണമുണ്ടായി. വെള്ളിയാഴ്ച രാവിലെ പ്രചാരണം വ്യാപകമായേതാടെ പരാമർശിച്ച സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ്, പൊലീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇത്തരം വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ചെറൂപ്പ ആശുപത്രി ഹെൽത്ത് ഒാഫിസർ അറിയിച്ചു. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. അതേസമയം, കെട്ടിടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് പകർച്ചവ്യാധികൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മറച്ചുവെക്കുന്നപക്ഷം പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കെട്ടിട ഉടമക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.