കുറ്റ്യാടിയിൽ നടപ്പാതകൾ തകരുന്നു

കുറ്റ്യാടി: ടൗണിൽ വയനാട് റോഡിലും മരുതോങ്കര റോഡിലും നടപ്പാതകൾ പൊട്ടിത്തകർന്ന് യാത്രക്കാർ ഓടയിൽ വീഴുന്നത് പതിവായി. ടൗണിൽ ആദ്യം റബറൈസ് ചെയ്ത വയനാട് റോഡിൽ നടപ്പാതക്ക് വിരിച്ചത് കരാറുകാർ എവിടെനിന്നോ കൊണ്ടുവന്ന പഴയ കനംകുറഞ്ഞ പഴയ സ്ലാബുകളായിരുന്നു. 10 കൊല്ലമായി ഓരോന്നും പൊട്ടിത്തീരുകയാണ്. നിരവധി പേർക്കാണ് സ്ലാബ് തകർന്നുവീണ് പരിക്കേറ്റത്. പഴയതുമാറ്റി പുതിയത് സ്ഥാപിക്കാൻ ഇതുവരെയും നടപടിയായിട്ടില്ല. മരുതോങ്കര റോഡിൽ ഓവുചാൽ ശുചീകരണത്തി​െൻറ ഭാഗമായി നടപ്പാതകൾ തകരുകയാണ്. ഓരോവർഷം ഓട നന്നാക്കുമ്പോഴും സ്ലാബുകൾ പലതും തകരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.