പ്രാഥമിക സൗകര്യം നിർവഹിക്കാൻ സൗകര്യമില്ല; ജീവനക്കാർ കൂട്ട അവധിയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റ് അടച്ചിട്ടു മുക്കം: സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാർക്ക് പ്രാഥമിക സൗകര്യം നിർവഹിക്കാൻ സൗകര്യമില്ലാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജീവനക്കാർ കൂട്ട അവധിയെടുത്തതിനാൽ കട അടച്ചിട്ടു. നേരേത്ത കെട്ടിട ഉടമ ഒരു ശുചിമുറി ഏർപ്പെടുത്തിയിരുന്നു. പേക്ഷ, വെള്ളത്തിനു സംവിധാനമൊരുക്കിയില്ല. ഇക്കാരണത്താൽ ജീവനക്കാർ 30 രൂപക്ക് രണ്ട് ബക്കറ്റ് വെള്ളം വാങ്ങി കാര്യങ്ങൾ നിർവഹിച്ചുവരുകയായിരുന്നു. കട ഉടമയോട് ശുചിമുറിയിൽ വെള്ളമെത്തിക്കാൻ പലതവണ ആവശ്യപ്പെെട്ടങ്കിലും നടപടിയായില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. ഒടുവിൽ റിപ്പയറിനുവേണ്ടി ടോയ്ലറ്റ് ഒന്നരമാസമായി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ, ജീവനക്കാർ ദുരിതത്തിലായി. ഇനി പ്രാഥമിക സൗകര്യമൊരുക്കാതെ കടയിലേക്കില്ലെന്ന് പറഞ്ഞാണത്രേ ജീവനക്കാർ വെള്ളിയാഴ്ച കൂട്ട അവധിയെടുത്തത്. രാവിലെ മുതൽ സാധനങ്ങൾ വാങ്ങാനെത്തിയവർ നിരാശരായി തിരിച്ചുപോയി. ദിവസവും ശരാശരി 75,000 മുതൽ 80,000 രൂപയുടെ സാധനങ്ങളാണ് വിറ്റഴിക്കുന്നത്. ഓണം, വിഷു, പെരുന്നാൾ തുടങ്ങി ആഘോഷവേളയിൽ ദിവസവും രണ്ടുലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. സൂപ്പർ മാർക്കറ്റിലും അതിനോടുചേർന്ന് പ്രവർത്തിക്കുന്ന മാവേലി മെഡിക്കൽ സ്റ്റോറിലുമായി താൽക്കാലിക ജീവനക്കാരടക്കം 15 പേർ ജോലി ചെയ്യുന്നുണ്ട്. ഒമ്പത് പേരും സ്ത്രീകളാണ്. ഇവർക്കാർക്കും പ്രാഥമിക കൃത്യം നിർവഹിക്കാൻ ഒരു സൗകര്യവുമില്ല. കൈ, മുഖം കഴുകാൻ പോലും സൗകര്യമില്ലാതെ വിഷമിക്കുകയാണിവർ. വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ മുകൾ നിലയിലുള്ള ഒരു ബാത്ത്റൂമാണ് ഉപയോഗിച്ചിരുന്നത്. അറ്റകുറ്റപ്പണി നടത്താനെന്ന പേരിൽ അത് അടച്ചിട്ടു. പരിസരത്തുള്ള ചില കെട്ടിടങ്ങളിലുള്ള സൗകര്യം ഉപയോഗിച്ചെങ്കിലും അതും അടഞ്ഞു. അതിനുശേഷം അര കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിൽ പോയാണ് പ്രാഥമിക കർമങ്ങൾ നടത്തിയത്. എന്നാൽ, നിപ വൈറസ് ബാധയെ തുടർന്ന് മുക്കത്ത് ജനം ഭയാശങ്കയിലാകുകയും പൊതുജനങ്ങളുമായുള്ള സമ്പർക്കത്തിന് വീട്ടുകാർ ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അങ്ങോട്ടും പോകാൻ നിവൃത്തിയില്ലാതായി. ഗത്യന്തരമില്ലാതെ ശനിയാഴ്ച ജീവനക്കാർ കൂട്ട അവധിയിൽ പ്രവേശിച്ചു. അതോടെ സൂപ്പർ മാർക്കറ്റിെൻറ പ്രവർത്തനം മുടങ്ങി. MKMUC 1 ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നു അടച്ചിട്ട മുക്കത്തെ സപ്ലെകോ സൂപ്പർ മാർക്കറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.