നാദാപുരം: വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് യു.പി.എസ്.എ, ഒരു എൽ.പി.എസ്.എ, രണ്ട് ജൂനിയർ ഹിന്ദി അധ്യാപകരുടെ തസ്തിക ഒഴിവുണ്ട്. നിയമനം ദിവസ വേതനാടിസ്ഥാനത്തിലാണ്. ഇൻറർവ്യൂ നാലിന് രാവിലെ 10ന് സ്‌കൂൾ ഓഫിസിൽ നടക്കുമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു. മുൻ ജനപ്രതിനിധികൾക്ക് ക്ഷേമനിധി നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളായിരുന്നവർക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവർ തെരഞ്ഞെടുപ്പ് കാർഡ്, വയസ്സ്, മേൽവിലാസം എന്നിവ ഓഫിസിൽ അറിയിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.