തിക്കോടി ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യങ്ങൾ നീക്കംചെയ്തു തുടങ്ങി

നന്തിബസാർ: ക്ലീൻ ആൻഡ് ഗ്രീൻ തിക്കോടി പദ്ധതിയുടെ ഭാഗമായി വീടുകളിൽനിന്ന് ശേഖരിച്ച പാഴ്വസ്തുക്കളുടെ ശേഖരം നീക്കംചെയ്തു തുടങ്ങി. ഒന്നാം ഘട്ടമായി ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 14 വാർഡുകളിൽ ശേഖരിച്ച പാഴ് വസ്തുക്കളാണ് നീക്കം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഫ്ലാഗ്ഓഫ് ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു കെ.കെ. അധ്യക്ഷത വഹിച്ചു. ശശിഭൂഷൻ, പ്രസീത, ജ്യോതിഷ്്, വിജയൻ, ഷിബു, ബിജു, വി.ഇ.ഒ. രാഗേഷ്, സവിത, മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.