റസിലി​െൻറ കുടുംബത്തിന് ധനസഹായം അനുവദിക്കണം ^ബി.ജെ.പി

റസിലി​െൻറ കുടുംബത്തിന് ധനസഹായം അനുവദിക്കണം -ബി.ജെ.പി നടുവണ്ണൂർ: നിപ ബാധിച്ച് മരണമടഞ്ഞ പൂനത്ത് റസിൽ ഭാസ്കറി​െൻറ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് ബി.ജെ.പി കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിർധന കുടുംബത്തിൽപെട്ട റസിൽ കൂലിപ്പണി ചെയ്താണ് പ്രായമായ അച്ഛനെയും അമ്മെയയും നോക്കുന്നത്. കുടുംബത്തി​െൻറ ഏക ആശ്രയമായ മകൻ മരിച്ചതോടെ മാനസികമായി തളർന്നിരിക്കുന്ന കുടുംബത്തിന് ഉടൻ സാമ്പത്തിക സഹായം നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ. പ്രകാശൻ, സുഗീഷ് കൂട്ടാലിട, എസ്.എൽ. കിഷോർ കുമാർ, പ്രകാശൻ പാലോളി, എം.ടി. മാധവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.