ഉണ്ടായിരുന്ന ഏക വൃക്കയും തകരാറായി; ഭരത്കൃഷ്ണ കാരുണ്യം തേടുന്നു

കുറ്റ്യാടി: ജന്മന ഉണ്ടായിരുന്ന ഏക വൃക്കയും തകരാറായതോടെ ഭരത്കൃഷ്ണയുടെ ജീവിതം തുലാസിൽ. കാവിലുമ്പാറ പഞ്ചായത്തിലെ ചീളിയാട്ട് പുത്തൻപുരയിൽ അജയൻ-ഉഷാകുമാരി ദമ്പതികളുടെ മകനായ ഭരതി​െൻറ ഏക വൃക്ക രണ്ടുവർഷം മുമ്പാണ് തകരാറിലായത്. ഇപ്പോൾ ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കലാണ് പോംവഴി. അമ്മ വൃക്ക പകുത്തുനൽകാൻ തയാറായിട്ടുണ്ട്. എന്നാൽ, അതിനുള്ള സാമ്പത്തിക ശേഷി കുടുംബത്തിനില്ല. കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്ന ജോർജ് ചെയർപേഴ്സൻ, വിജയൻ (കൺവീനർ), വി.പി. സുരേഷ്(ട്രഷറർ) എന്നിവർ ഭാരവാഹികളായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് തൊട്ടിൽപാലം ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ അക്കൗണ്ടും തുറന്നു. നമ്പർ: 11720100233428 ifscode FDRL0001172
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.