അവധി ദിവസങ്ങളിലെ അനധികൃത കെട്ടിട നിർമാണം തടയാൻ ജാഗ്രത​

കോഴിക്കോട്: അവധി ദിവസങ്ങളിലെ അനധികൃത കെട്ടിട നിർമാണങ്ങൾ തടയാൻ കോർപറേഷ​െൻറ ജാഗ്രത. നഗരസഭ പരിധിയിൽ അനധികൃത കെട്ടിട നിർമാണങ്ങൾ അവധി ദിവസങ്ങളിൽ കൂടുതലായി നടക്കുന്നെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് കോർപറേഷൻ അവധിദിനത്തിൽ ഒാവർസിയർമാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ഉത്തരവിറക്കിയത്. അനധികൃത നിർമാണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഒാഫിസർമാരെ അറിയിക്കണം. ജൂൺ മൂന്നിന് ബൈജു (9847554873), ഒമ്പതിന് സി.കെ. റസീന (8547594226), 10ന് ജിതേഷിണി (9747505663), 15ന് കെ. ഷാജി (9349811140), 17ന് അഭിലാഷ് (9847978615), 24ന് അബൂബക്കർ സിദ്ദീഖ് (9495018567) എന്നീ ഒാവർസിയർമാർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഒാഫിസ് നമ്പർ: 0495 2362115.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.