നോമ്പുതുറയിലെ താരമായി ഇപ്പോഴുമുണ്ട്​ 'പാൽ വായക്ക'

മുക്കം: പഴമക്കാരുടെ നോമ്പുതുറയിലെ പ്രധാന വിഭവമായിരുന്ന 'പാൽ വായ്ക്ക' ചിലയിടങ്ങളിൽ ഇപ്പോഴും സജീവമാണ്. പാൽ, തേങ്ങാപ്പാൽ, നേന്ത്രപ്പഴം, പശുവിൻ നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, പഞ്ചസാര, സാബൂൻ അരി എന്നിവ ചേർത്ത് പാകംചെയ്യുന്ന വിഭവമാണ് പാൽ വായ്ക്ക. പണ്ടുകാലത്ത് നോമ്പുതുറ സൽക്കാരത്തിൽ പാൽ വായ്ക്ക വിഭവം ഒഴിച്ച് കൂടാത്തതായിരുന്നു. നോമ്പി​െൻറ ആദ്യത്തെ പത്തിലെ പുതിയപ്ല സൽക്കാരത്തിൽ പോലും പലയിടത്തും പാൽ വായ്ക്ക ശ്രദ്ധേയമായിരുന്നു. അന്യമായിക്കൊണ്ടിരുന്ന ഈ വിഭവം ഇപ്പോൾ വീണ്ടും ചിലയിടങ്ങളിൽ തിരിച്ചുവന്നിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിലും നോമ്പുതുറക്കുന്ന വിഭവങ്ങളിൽ പാൽ വായ്ക്കയും തയാറാക്കി വരുന്നുണ്ട്. വിഭവം തയാറാക്കുന്നതിൽ പ്രധാനഘടകമായ പശുവിൻ നെയ്യും അണ്ടിപ്പരിപ്പും നേന്ത്രപ്പഴവും സാബൂൻ അരി എന്നിവയുടെ വില വർധന ഈ വിഭവം ഉണ്ടാക്കുന്നതിനുള്ള താൽപര്യം കുറച്ചിട്ടുണ്ട്. പുതുതലമുറക്ക് എണ്ണക്കടികളോടും ജ്യൂസുകളോടുമാണ് ഏറെ താൽപര്യമെങ്കിലും പഴയതലമുറക്ക് പാൽ വായ്ക്ക വിഭവത്തിനോടാണ് കൂടുതൽ പ്രിയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.