പെൺകരുത്തി​െൻറ ​ൈകയൊപ്പുമായി ​കേരളത്തിലെ ആദ്യ കുടുംബ​ശ്രീ മാൾ ഒാണത്തിന്​

കോഴിക്കോട്: ഇന്ത്യയിൽ ആദ്യമായി കുടുംബശ്രീ പ്രവർത്തകർ ഒരുക്കുന്ന അത്യാധുനിക മാൾ കോഴിക്കോട്ട് ഇൗ ഒാണത്തിനുമുമ്പ് ആരംഭിക്കും. ബാങ്ക് റോഡിൽ ഫാത്തിമ ആശുപത്രിക്കു സമീപം 36,000 ചതുരശ്ര അടിയിൽ അഞ്ചുനില വാടകക്കെട്ടിടത്തിലാണ് കോർപറേഷൻ കുടുംബശ്രീയുടെ 'മഹിളാമാൾ' എന്ന പേരിലുള്ള കച്ചവട സമുച്ചയം ഒരുങ്ങുന്നത്. നൂറു ശതമാനം വനിതകൾ നടത്തുന്ന മാളിൽ വിശാല പാർക്കിങ്, സൂപ്പർ മാർക്കറ്റ്, ഫുഡ്കോർട്ട്, കോൺഫറൻസ് ഹാൾ, ട്രെയിനിങ് സ​െൻറർ, വനിത സഹകരണ ബാങ്ക്, എ.ടി.എം കൗണ്ടർ, മെഡിക്കൽ ലാബ്, ബ്യൂട്ടി പാർലർ, സ്പാ, ഗെയിം പാർക്ക്, റെഡിമെയ്ഡ്, ടെക്സ്ൈറ്റൽസ്, ബോട്ടിക്, ഡ്രൈ ക്ലീനിങ്, കരകൗശലകേന്ദ്രം, ഫാൻസി, വനിത ഡ്രൈവിങ് സ്കൂൾ, ഇന്ത്യൻ ഒായിൽ കോർപറേഷനുമായി ചേർന്നുള്ള കാർ വാഷിങ്, ഹോം അപ്ലയൻസ്, ബേബി കെയർ, ആഭരണങ്ങൾ, ജൈവ വിപണനശാല തുടങ്ങിയവ ഒരുക്കും. ഫുഡ്കോർട്ട് അർധരാത്രി വരെ പ്രവർത്തിക്കും. 'പെൺകരുത്തി​െൻറ ൈകയൊപ്പ്' എന്ന മുദ്രാവാക്യവുമായി തുടങ്ങുന്ന മാളിലേക്കുള്ള കടകളുടെ ബുക്കിങ് ശനിയാഴ്ച തുടങ്ങും. ബ്രോഷർ പ്രകാശനം ശനിയാഴ്ച വൈകീട്ട് മൂന്നിന് മേയറുടെ ചേംബറിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി.സി. കവിതക്ക് നൽകി നിർവഹിക്കും. പൂർണമായി ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാവും മാളി​െൻറ പ്രവർത്തനമെന്ന് കോർപറേഷൻ കുടുംബശ്രീ പ്രോജക്ട് ഒാഫിസർ എം.വി. റംസി ഇസ്മായിൽ പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ സംരംഭകർ, വനിത സൊസൈറ്റികൾ, സ്വകാര്യ വനിത സംരംഭകർ എന്നിവർക്കാണ് സ്റ്റാളുകൾ അനുവദിക്കുക. ജില്ല കുടുംബശ്രീ മിഷൻ സഹകരണത്തോടെ കോഴിക്കോട് കോർപറേഷൻ സി.ഡി.എസിന് കീഴിൽ യൂനിറ്റി ഗ്രൂപ്പിലെ പത്ത് അംഗങ്ങൾക്കാണ് മാളി​െൻറ നിയന്ത്രണച്ചുമതല. കെ. ബീന പ്രസിഡൻറും കെ. വിജയ സെക്രട്ടറിയുമായതാണ് നടത്തിപ്പു സമിതി. കുടുംബശ്രീ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡ്രസ് ബാങ്ക്, ഡ്രഗ് ബാങ്ക്, ജീവനം കാൻസർ പദ്ധതി, വനിത ബാൻഡ് സംഘം, തീർഥം കുടിവെള്ള പ്ലാൻറ്, നഗരത്തിൽ നാലു വനിത ഹോസ്റ്റൽ തുടങ്ങി ശ്രദ്ധേയ പദ്ധതികൾക്കു ശേഷമാണ് കോർപറേഷൻ കുടുംബശ്രീയുടെ മഹിളാമാൾ തുടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.