നരിക്കുനി റിങ് റോഡ്: എം.എൽ.എയുടെ അധ്യക്ഷതയിൽ നാളെ യോഗം

നരിക്കുനി: ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ നിർദിഷ്ട റിങ് റോഡ് യാഥാർഥ്യമാക്കുന്നതിന് കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് ഞായറാഴ്ച സ്ഥലമുടമസ്ഥരുടെ യോഗം വിളിച്ചു. അലൈൻമ​െൻറ് സംബന്ധിച്ച് സമവായത്തിലെത്തുന്നതിനുള്ള അവസാനവട്ട ചർച്ചക്കാണ് രാവിലെ 10.30ന് നരിക്കുനി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം വിളിച്ചത്. 10 വർഷം മുമ്പ് ഫണ്ട്്് ലഭിച്ച റിങ് റോഡ് പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. നരിക്കുനിയിലെ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർധിച്ചുവെങ്കിലും റിങ് റോഡിന് പി.ഡബ്ല്യു.ഡി 10 വർഷം മുമ്പ് അലൈൻമൻറ് തയാറാക്കി കോൺക്രീറ്റ് കുറ്റികൾ നാട്ടിയതല്ലാതെ ഒരു പ്രവൃത്തിയും നടന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.