കൊടുവള്ളി സി.എച്ച്.സി അക്രമം: പ്രതിയെ അറസ്​റ്റ്​ ചെയ്തു

കൊടുവള്ളി: കൊടുവള്ളി സി.എച്ച്.സിയുടെ ജനല്‍ചില്ല് അടിച്ചുതകര്‍ത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഉളിയാടന്‍കുന്നുമ്മല്‍ സിദ്ദീഖാണ് (38) അറസ്റ്റിലായത്. കൊടുവള്ളി എസ്‌.ഐ കെ. പ്രജീഷി​െൻറ നേതൃത്വത്തിലുള്ള സംഘം പെരിയാംതോട് ഭാഗത്തുനിന്ന് സിദ്ദീഖിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ കൊടുവള്ളി സി.എച്ച്.സിയിൽ ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നൽകാൻ ഫാർമസിസ്റ്റ് വിസമ്മതിച്ചതിനെ തുടർന്ന് ഇയാള്‍ പ്രകോപിതനായി ഫാര്‍മസിയുടെ ജനൽചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നെന്നാണ് കേസ്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.