മാലിന്യത്തിൽ മുങ്ങിയ ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ നടപടി

മാലിന്യത്തിൽ മുങ്ങിയ ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ നടപടി പെരുമണ്ണ: വൃത്തിഹീനമായ അന്തരീക്ഷത്തിൽ മുന്നൂറോളം തൊഴിലാളികൾ താമസിക്കുകയും മാലിന്യം മാമ്പുഴയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പറക്കോട്ട് താഴത്തെ ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ നടപടി. ഗ്രാമപഞ്ചായത്ത് അധികൃതർക്കും കലക്ടർക്കും പരാതി നൽകിയിട്ടും പ്രശ്നത്തിൽ പരിഹാരമില്ലാത്തതിനെ തുടർന്ന് നാട്ടുകാർ വ്യാഴാഴ്ച പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച പ്രത്യേക ഭരണസമിതി ചേർന്നാണ് 24 മണിക്കൂറിനകം അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകിയത്. ഭരണസമിതി യോഗത്തിൽ ഏഴു ദിവസത്തിനകം നടപടിയെടുക്കണമെന്ന തീരുമാനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തിരുത്തിയാണ് 24 മണിക്കൂറിനകം അടച്ചുപൂട്ടാൻ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. മാലിന്യ സംസ്കരണത്തിന് സംവിധാനമുണ്ടാക്കാതെ പുഴയോട് ചേർന്ന ചതുപ്പ് പ്രദേശത്ത് മണ്ണിൽ കുഴിയെടുത്ത് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്ന ലേബർ ക്യാമ്പിനെതിരെ മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലാണ്. മഴ പെയ്യുന്നതോടെ കുഴിയിലെ മാലിന്യം പരന്നൊഴുകി പുഴയിലേക്കൊഴുകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. താമസിക്കുന്ന തൊഴിലാളികൾക്കും നാട്ടുകാർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന വിഷയം ഹരിതം െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ പലതവണ കമ്പനി അധികൃതരുടേയും ഗ്രാമപഞ്ചായത്തി​െൻറയും ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികളൊന്നുമെടുക്കാത്തതിനെ തുടർന്നാണ് സെക്രട്ടറിയെ ഉപരോധിച്ചത്. കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. അേന്വഷണ റിപ്പോർട്ട് അടുത്ത ദിവസം കലക്ടർക്ക് കൈമാറും. ഹരിതം െറസിഡൻറ്സ് അസോസിയേഷ​െൻറ പ്രതിഷേധത്തിന് കെ.എം. കോയ, മുഹമ്മദ് ചേറ്റൂർ, അബ്ദുൽ സലീം ചേറ്റൂർ, ബാബു, പി. രഞ്ജിത്ത്, വളപ്പിൽ നിസാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.