റോഡിന്​ ഭീഷണിയായി കെട്ടിട നിർമാണം

റോഡിന് ഭീഷണിയായി കെട്ടിട നിർമാണം കക്കോടി: റോഡിന് ഭീഷണിയായി നിർമാണ പ്രവർത്തനം. കക്കോടി-ചെലപ്രം റോഡിൽ സ്വകാര്യ ഒാഡിറ്റോറിയത്തിനു സമീപമാണ് നിർമാണം നടക്കുന്നത്. ബഹുനില കെട്ടിടത്തിന് ആഴത്തിൽ കുഴിയെടുത്ത് പ്രവൃത്തി തുടരുന്നതിനിടെ ശക്തമായ മഴയെത്തുടർന്ന് കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. ഇതൊഴിവാക്കാൻ കുഴിയെടുത്തതാണ് റോഡിന് ഭീഷണിയാകുന്നത്. നിർമാണ പ്രവൃത്തി സംബന്ധിച്ച് നാട്ടുകാർ തഹസിൽദാർ ഇ. അനിതകുമാരിക്ക് പരാതി നൽകിയതിനെ തുടർന്ന് വില്ലേജ് ഒാഫിസർ പ്രവൃത്തി നിർത്തിവെപ്പിച്ചിരുന്നു. ജനശ്രദ്ധ പതിയാതിരിക്കാൻ മറച്ചാണ് പ്രവൃത്തി നടക്കുന്നത്. റോഡിൽനിന്ന് അകലം പാലിക്കാതെയാണ് കുഴിയെടുത്തതെന്നാണ് പരാതി. ഇത് മറച്ചുവെക്കാൻ ഇരുമ്പുപലക പാകി മണ്ണ് നികത്തിയിരിക്കുകയാണ്. ചില വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണ് വഴിവിട്ട പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. പരാതി ഉയർന്നതോടെ ഗേറ്റ് സ്ഥാപിച്ച് മറച്ചുവെച്ചിരിക്കുകയാണ്. ചെറുകുളം പ്രതിരോധ ബണ്ടിലെ തടയണ നീക്കംചെയ്തു കക്കോടി: ചെറുകുളം ചിറ്റംവീട് ഉപ്പുവെള്ള പ്രതിരോധ ബണ്ടിലെ തടയണ നീക്കംചെയ്തു. ചെറുകുളം പുഴസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് തടയണ നീക്കംചെയ്തത്. വേനലിൽ ഉപ്പുവെള്ളം കയറി കുടിവെള്ളം മുട്ടുന്നത് പ്രതിരോധിക്കാനും കൃഷിനാശം തടയാനുമാണ് ചിറ്റംവീട്ടിൽ പ്രതിരോധ ബണ്ട് നിർമിക്കുന്നത്. ഉപ്പുവെള്ളം കയറിത്തുടങ്ങിയിട്ടും അധികൃതർ പ്രതിരോധം തീർക്കാതിരുന്നതിനാൽ പൂനൂർ പുഴ സംരക്ഷണസമിതി പ്രവർത്തകർ ജനങ്ങളിൽനിന്ന് കടംവാങ്ങിയാണ് പുഴക്ക് സംരക്ഷണം തീർത്തത്. കാലവർഷം നേരത്തേ എത്തിയതിനാൽ ബണ്ട് കാരണം പുഴയിൽ വെള്ളം നിറഞ്ഞിരുന്നു. ഇതേതുടർന്നാണ് സംരക്ഷണ സമിതി പ്രവർത്തകർ ബണ്ട് തുറന്നത്. എ. ബാലരാമൻ, ദിലീപ്, ശിവൻ, ജയൻ, സുഭാഷ്, പുഷ്പരാജൻ, അബൂബക്കർ എന്നിവർ നേതൃത്വം നൽകി. കാലപ്പഴക്കം സംഭവിച്ച ബണ്ടി​െൻറ ഭിത്തികളും സ്ലാബുകളും അടർന്നുതുടങ്ങിയിട്ടുണ്ട്. പുതിയ ബണ്ട് നിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.