പാറക്കുളത്തിൽ മാലിന്യം നിറഞ്ഞു. സമീപത്തെ ഓഫിസിനും ജനങ്ങൾക്കും ദുരിതം

പാറക്കുളത്തിൽ മാലിന്യം നിറഞ്ഞു. സമീപത്തെ ഓഫിസിനും ജനങ്ങൾക്കും ദുരിതം അത്തോളി: പ്ലാസ്റ്റിക് മാലിന്യവും അറവുമാലിന്യങ്ങളും വലിച്ചെറിയുന്നതു കാരണം അത്തോളിയിലെ പാറക്കുളത്തിൽ മാലിന്യം നിറയുന്നു. മഴക്കാലമായതോടെ കൊതുകുശല്യം കൂടുകയും ദുർഗന്ധം രൂക്ഷമാകുകയും ചെയ്തു. ബി.എസ്.എൻ.എൽ ഓഫിസി​െൻറ ചുറ്റുമതിൽ കുളത്തി​െൻറ ഭാഗത്ത് പൊളിഞ്ഞിരിക്കുന്നതിനാൽ തെരുവുനായ്ക്കളും ഓഫിസ് കോമ്പൗണ്ടിലെത്തുന്നു. മാലിന്യം തള്ളാനുള്ള സ്ഥലമായി പലരും ഈ കുളത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു. കുളം ശുചീകരിക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എൻ.എൽ ഓഫിസർ ഗ്രാമപഞ്ചായത്തിനും ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.