സർക്കാറി​െൻറ ആദരം ഏറ്റുവാങ്ങി ഫാത്തിമ ബിസ്​മിയും അനുഗ്രഹും തലസ്​ഥാനത്ത്

കക്കോടി: അപൂർവ സൗഹൃദത്തി​െൻറയും കരുതലി​െൻറയും ഉദാത്ത മാതൃകാ സഹപാഠികളായ കോഴിക്കോട് പറമ്പിൽക്കടവ് മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ യു.പി സ്കൂളിലെ ഫാത്തിമ ബിസ്മിയുടെയും അനുഗ്രഹി​െൻറയും കുഞ്ഞുമനസ്സിലെ നല്ല മാതൃകക്ക് സർക്കാറി​െൻറ അംഗീകാരം. സാമൂഹ്യനീതി വകുപ്പി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന മിഠായി പദ്ധതിയുടെ തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടനവേദിയിലാണ് സർക്കാർ ആദരവേകിയത്. സെറിബ്രൽ പാൾസി ബാധിച്ച് ജന്മനാ സ്വാധീനം കുറഞ്ഞ അനുഗ്രഹിന് ഒന്നാം ക്ലാസ് മുതൽ കൈത്താങ്ങാവുകയായിരുന്നു ഫാത്തിമ ബിസ്മി. കാരുണ്യത്തി​െൻറയും കരുതലി​െൻറയും ഉദാത്ത മാതൃകയായ ഫാത്തിമ ബിസ്മിയെയും അനുഗ്രഹിനെയും പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ തുടങ്ങി ഒട്ടേറെ പ്രമുഖർ നേരിൽ കണ്ട് അനുമോദിച്ചിരുന്നു. സാമൂഹ്യനീതി വകുപ്പ് ഒരുക്കിയ അനുമോദന ചടങ്ങിൽ ധനമന്ത്രി ടി.എം. തോമസ് ഐസക് ഉപഹാരം സമർപ്പിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സാമൂഹ്യനീതി സെക്രട്ടറി ബിജു പ്രഭാകർ, വനിത-ശിശുവികസന ഡയറക്ടർ ഷീബ ജോർജ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സാമൂഹ്യസുരക്ഷ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, ഡോ. ബിപിൻ ഗോപാൽ എന്നിവർ സംസാരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അതിഥികളായി എത്തിയ വിദ്യാർഥികളെ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. ഉദ്ഘാടനശേഷം തലസ്ഥാന കാഴ്ചകൾ കാണാനും സമയം കണ്ടെത്തി. നിയമസഭ മന്ദിരം, സെക്രേട്ടറിയറ്റ്, മ്യൂസിയം, പത്മനാഭസ്വാമി ക്ഷേത്രം, മാജിക് പ്ലാനറ്റ് എന്നിവിടങ്ങളും സന്ദർശിച്ചു. മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഔദ്യോഗിക വസതിയിൽ മന്ത്രിക്കൊപ്പം ഉച്ചയൂണും ശേഷം മജീഷ്യൻ ഗോപിനാഥ് മുതുകാടിനൊപ്പം മാജിക് പ്ലാനറ്റി​െൻറ സ്ഥാപക ദിനമായ മേയ് 31​െൻറ പ്രത്യേക പരിപാടിയിലും അതിഥികളായി പങ്കെടുത്താണ് തലസ്ഥാനം വിട്ടത്. കുട്ടികൾക്കൊപ്പം അവരുടെ മാതാപിതാക്കളും സഹോദരങ്ങളും പ്രധാനാധ്യാപകൻ കെ.സി. ദേവാനന്ദൻ, അധ്യാപകനായ പി. രജീഷ്കുമാർ എന്നിവരും തലസ്ഥാനത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.