​'കോതിപ്പാലം അപ്രോച്ച് റോഡില്‍ തെരുവുവിളക്ക് സ്ഥാപിക്കണം​'

കോതിപ്പാലം അപ്രോച്ച് റോഡില്‍ തെരുവുവിളക്ക് സ്ഥാപിക്കണം' കുറ്റിച്ചിറ: കോതിപ്പാലം അപ്രോച്ച് റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന് സൗത്ത് പരപ്പില്‍ അസോസിയേഷന്‍ ഓഫ് െറസിഡൻറ്സ് കോഴിക്കോട് (സ്പാര്‍ക്ക്) വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു. തെരുവുവിളക്കില്ലാത്തതു മൂലം നിരവധി വാഹനാപകടങ്ങളാണ് നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അധികാരികൾ ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.കെ.വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. റമദാന്‍-2018 ഉപഹാര വിതരണം അവറാന്‍കോയ നിർവഹിച്ചു. റിട്ടേണിങ് ഓഫിസര്‍ പി. മുസ്തഫ 2018-20 വാര്‍ഷിക തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി പി.പി. അബ്ദുല്ലക്കുട്ടി (പ്രസി.), റാഫി മുഖദാര്‍ (ജന. സെക്ര.), കെ. അബൂബക്കര്‍കോയ (ട്രഷ), കെ.വി. മെഹബൂബ്, പി.ടി. സീനത്ത് (വൈസ് പ്രസി.), പി.എസ്.എം. നജീബ്, കെ.ടി. ലൈല (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. കെ.വി. മുഹമ്മദലി, അജ്മല്‍ റഹ്മാൻ, കെ. നാജിദ ടീച്ചർ, സി. അബ്ദുറഹീം, കെ.ടി. ബീരാന്‍കോയ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റാഫി മുഖദാര്‍ സ്വാഗതവും ട്രഷറര്‍ കെ. അബൂബക്കര്‍കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.