വേങ്ങേരി: റോഡിലേക്ക് ഇടിഞ്ഞുവീണ കരിങ്കല്ലുകളും സ്ലാബും നീക്കംചെയ്യാത്തതുമൂലം അപകടം പതിവാകുന്നു. കരിക്കാംകുളം-മലാപ്പറമ്പ് റോഡിൽ വേദവ്യാസ സ്കൂളിന് മുൻവശമാണ് അപകടം വിളിച്ചുവരുത്തി റോഡിൽ കരിങ്കല്ലുകൾ കിടക്കുന്നത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ദിവസങ്ങളായി കരിങ്കൽക്കൂന യാത്രക്കാർക്ക് അപകടം വരുത്തുംവിധം കിടക്കുകയാണ്. ഏറെ ദിവസമായിട്ടും അധികൃതർ ഇവ നീക്കംചെയ്യുന്നില്ല. എതിർദിശയിൽ വാഹനങ്ങൾ വരുേമ്പാൾ സൈഡ് കൊടുക്കാൻ കഴിയാതെ കല്ലിന്മേൽ ഇരുചക്രവാഹനമുൾപ്പെടെയുള്ളവ കയറുകയാണ്. മലാപ്പറമ്പ്-വേങ്ങേരി ബൈപാസിെൻറ അണ്ടർപാസിെൻറ കരിങ്കൽകെട്ടുകളാണ് മഴയിൽ റോഡിലേക്ക് ഇടിഞ്ഞുവീണത്. പടം: kettu വേദവ്യാസ സ്കൂളിന് മുൻവശം റോഡിലേക്ക് ഇടിഞ്ഞുവീണ കരിങ്കൽക്കെട്ടും സ്ലാബും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.