നിപ: ആശങ്ക അകലുന്നു, നാട് പതുക്കെ സാധാരണ നിലയിലേക്ക്

പേരാമ്പ്ര: നാലു നിപ മരണങ്ങളിൽ വിറങ്ങലിച്ച് സൂപ്പിക്കടയിൽനിന്നും മാറി താമസിച്ചവരെല്ലാം തിരിച്ചെത്തി. ചെറുവണ്ണൂർ, കൂരാച്ചുണ്ട്, തിരുവോട്, ചെമ്പനോട പ്രദേശവും സാധരണ നിലയിലേക്ക് വരുന്നുണ്ട്. നിപ പേടി ഏറ്റവും കൂടുതൽ ബാധിച്ച പേരാമ്പ്ര ടൗണിൽ ആളുകൾ എത്തിത്തുടങ്ങി. ബസുകളിലുൾപ്പെടെ സാമാന്യം യാത്രക്കാരുമുണ്ട്. പേരാമ്പ്ര താലൂക്കാശുപത്രിയുടെ സ്ഥിതിയും കുറച്ച് ഭേദപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച 45 പേരാണ് ഒ.പിയിലെത്തിയതെങ്കിൽ ബുധനാഴ്ച അത് 75 ആയി ഉയർന്നു. വ്യാഴാഴ്ച ഇതിലും ഉയർന്നിട്ടുണ്ട്. ഈ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് നിപ ബാധിച്ചതായുള്ള വ്യാജ പ്രചാരണമുണ്ടായിരുന്നു. അദ്ദേഹം ബുധനാഴ്ച മുതൽ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഈ മേഖലയിൽ പുതുതായി വൈറസ് ബാധ ആർക്കും കണ്ടെത്താനായിട്ടില്ലെന്നത് ശുഭകരമാണ്. ഇനി വലിയ ഭയത്തി​െൻറ ആവശ്യമില്ലെന്നാണ് ആരോഗ്യ വകുപ്പധികൃതർ പറയുന്നത്. വരും ദിവസങ്ങളിൽ പേരാമ്പ്ര ടൗൺ അടക്കം സാധാരണ നിലയിലെത്തുമെന്ന പ്രതീക്ഷയിലാണെല്ലാവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.