ട്രോമാകെയർ രചന വിജയികൾ

കോഴിക്കോട്: ട്രോമാകെയർ കോഴിക്കോട് (ട്രാക്ക്) വളൻറിയർ അംഗത്വ സംഖ്യ അരലക്ഷം കവിഞ്ഞതി​െൻറ ആഘോഷപരിപാടിയുടെ ഭാഗമായി 'അപകടരഹിതമായ റോഡുകൾ' എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി നടത്തിയ ലേഖന മത്സരത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ ഡോ. പ്രദീപ്കുമാർ വുഡ്നിൽ കോഴിക്കോട്, അശ്റഫ് കാവിൽ നടുവണ്ണൂർ എന്നിവർ കരസ്ഥമാക്കി. 'നടുറോഡിലെ നരബലി'എന്ന വിഷയത്തിൽ കോളജ് വിദ്യാർഥികൾക്കായി നടത്തിയ കവിത രചന മത്സരത്തിൽ കോഴിക്കോട്ഗവ. കോളജ് ഒാഫ് ഫിസിക്കൽ എജുക്കേഷൻ വിദ്യാർഥി പി.ജെ. അരുൺ പ്രോത്സാഹന സമ്മാനം നേടി. വിജയികൾക്കുള്ള പുരസ്കാരം ജൂൺ അവസാനം നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.