പേരാമ്പ്ര: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മുതുകാട്ടെ മുരളിയുടെ മരണം ജോലിക്ക് പോകാനാകാത്തതിെൻറ മനോവിഷമത്തിലെന്ന് ബന്ധുക്കൾ. ഏഴ് വര്‍ഷം മുമ്പ് ഇദ്ദേഹത്തിെൻറ ഒരു വൃക്ക മാറ്റിവെച്ചതാണ്. അതിന് ശേഷം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ പെട്രോള്‍ പമ്പിലും സ്റ്റോറിലുമായാണ് ഇദ്ദേഹം ജോലി നോക്കിയിരുന്നത്. എന്നാല്‍, അടുത്തകാലത്ത് മറ്റ് ഡ്യൂട്ടി നിര്‍ത്തലാക്കാന്‍ ഉത്തരവിറങ്ങിയതോടെ ഡ്രൈവര്‍ ജോലി തന്നെ ചെയ്യണമെന്ന നിർദേശം വന്നു. ഇതിനാല്‍ ഇദ്ദേഹം രണ്ടു മാസത്തോളമായി ജോലിക്ക് പോകാതെയായി. ജോലിക്ക് പോകാന്‍ പറ്റാത്തതിെൻറ മനോവിഷമം കാരണമാണ് ഹൃദയാഘാതം വന്ന് മരണത്തിനിടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. അമ്മയും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു മുരളി. അച്ഛന്‍ അടുത്തിടെയാണ് മരിച്ചത്. വരുമാനം ഇല്ലാതെ വന്നത് ഇദ്ദേഹത്തെ ഏറെ ദുഃഖത്തിലാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പ്പാലം ഡിപ്പോയിലെ ഡ്രൈവറായ മുരളി മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.