മത്സ്യ മാർക്കറ്റിൽ നടക്കുന്നത്​ പഴം, പച്ചക്കറി കച്ചവടം മാത്രം

നാദാപുരം: ഭൂരിഭാഗം സ്റ്റാളുകളും പൂട്ടിയിട്ടിരിക്കുന്നതിനാൽ ആളൊഴിഞ്ഞ നാദാപുരം മത്സ്യമാർക്കറ്റിൽ ഇപ്പോൾ നടക്കുന്നത് പഴം, പച്ചക്കറി വിപണനം മാത്രം. ആകെയുള്ള പതിനൊന്നോളം സ്റ്റാളുകളിൽ രണ്ടോ മൂന്നോ സ്റ്റാളുകളിൽ മാത്രമാണ് മത്സ്യക്കച്ചവടം നടക്കുന്നത്. ബാക്കി സ്റ്റാളുകൾ വെറുതെ അടച്ചിട്ട് വാടക കൊടുക്കുകയാണ്. മത്സ്യ കച്ചവടക്കാരുടെ കുറവും, സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് മീനിന് പൊള്ളുന്ന വിലയും ആയതിനാൽ നാട്ടുകാർ ഏതാണ്ട് മാർക്കറ്റിനെ കൈയൊഴിഞ്ഞ അവസ്ഥയാണുള്ളത്. ഗ്രാമപഞ്ചായത്ത് അധികൃതരും മാർക്കറ്റും തമ്മിലുള്ള ബന്ധം സ്റ്റാളുകളുടെ മാസവാടക കൃത്യമായി പിരിക്കുന്നതിൽ മാത്രമായിട്ട് വർഷങ്ങളായി. മിക്ക സ്റ്റാളുകളും ഒന്നോ രണ്ടോ വ്യക്തികൾ മാത്രം വിളിച്ചെടുത്ത് സ്റ്റാളുകൾ പൂട്ടിയിട്ട് വാടക കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മത്സ്യത്തിന് തോന്നിയ വില ഈടാക്കിയാലും ആവശ്യക്കാർക്ക് വാങ്ങുക മാത്രമേ നിവൃത്തിയുള്ളൂ. മാർക്കറ്റ് പരിസരം മാലിന്യം കുമിഞ്ഞുകൂടി വൃത്തിഹീനമായിട്ടും ആരോഗ്യവകുപ്പ് അധികൃതർ അറിഞ്ഞമട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.