ഉള്ള്യേരി: ഡ്രൈവേഴ്സ് വാട്സ്ആപ് കൂട്ടായ്മയായ കെ.ഡി.സി.ബിയുടെ ജില്ലയിലെ മൂന്നാമത്തെ ചാരിറ്റിഗ്രൂപ്പായ ഉള്ള്യേരി യൂനിറ്റ് ചികിത്സാ സഹായം കൈമാറി. രക്താര്‍ബുദം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന മുണ്ടോത്ത് സ്വദേശിയായ റിത്വിനുള്ള സഹായം കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ മുണ്ടോത്തിനു ഗ്രൂപ് അഡ്മിന്‍ പ്രമോദ് കുറ്റ്യാടി കൈമാറി. നിഷാദ് പേരാമ്പ്ര, കുട്ടന്‍ കോരങ്ങാട്, താജു താമരശ്ശേരി, റിഷാദ് ഉള്ളൂര്‍ എന്നിവര്‍ സംബന്ധിച്ചു. ബോധവത്കരണ ക്ലാസ് ഉള്ള്യേരി: കന്നൂര്‍ നോര്‍ത്ത് ചെറുകാട് ഗ്രന്ഥാലയത്തിെൻറ ആഭിമുഖ്യത്തില്‍ മഴക്കാലരോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. ഉള്ള്യേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിബീഷ് ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് അംഗം രവീന്ദ്രന്‍ ആലങ്കോട് അധ്യക്ഷത വഹിച്ചു. എ.പി. സുന്ദരന്‍ സ്വാഗതവും യു.എം. അശോകന്‍ നന്ദിയും പറഞ്ഞു. അനുമോദിച്ചു ഉള്ള്യേരി: വ്യാപാരി വ്യവസായി ഉള്ള്യേരി യൂനിറ്റ് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. ഗ്രാമപഞ്ചായത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ ഉപഹാരങ്ങള്‍ നൽകി. സി.എം. വേലായുധന്‍, സി.കെ. മൊയ്തീന്‍ കോയ, രഘൂത്തമന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.