കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിന്​ മുന്നിൽ കുരുക്കും ആശയക്കുഴപ്പവും

കോഴിക്കോട്: നഗരത്തിൽ ഏറ്റവും തിരക്കേറിയ മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന പടിഞ്ഞാറെ കവാടത്തിലാണ് സ്ഥിരം കുരുക്ക്. ഇവിടെ ഒാേട്ടാറിക്ഷകൾ, യാത്രക്കാരുമായെത്തുന്ന മറ്റ് വാഹനങ്ങൾ എന്നിവ കവാടത്തിൽ നിർത്തിയിടുന്നതാണ് മുഖ്യപ്രശ്നം. ഒാേട്ടാറിക്ഷകൾ നിർത്തി ആളെയിറക്കേണ്ടത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡി​െൻറ മുഖ്യ കവാടത്തിലാണെങ്കിലും ബസുകൾ കയറേണ്ട പടിഞ്ഞാറെ കവാടത്തിൽ ആളെയിറക്കുന്നതാണ് പ്രശ്നമാകുന്നത്. ചില നേരങ്ങളിൽ ഒാേട്ടാകളുടെ നിര നീളുന്നതും ബുദ്ധിമുട്ടാവുന്നു. ഒാേട്ടാകൾ തലങ്ങും വിലങ്ങും നിർത്തുന്നതോടെ സ്റ്റാൻഡിലേക്ക് കയറാനാവാതെ ബസുകൾ പുറത്തുനിൽക്കേണ്ട സ്ഥിതി വരുന്നു. ബസുകളുടെ നീണ്ട നിര മാവൂർ റോഡ് ജങ്ഷൻ വരെ നീളുന്നതും പതിവാണ്. ഇതോടെ മാവൂർ റോഡ് മുഴുവൻ ഗതാഗതക്കുരുക്കുണ്ടാവുന്നു. സ്റ്റാൻഡിലേക്കുള്ള യാത്രക്കാരെ ബസുകൾ കയറുന്ന കവാടത്തിൽ ഒാേട്ടാകളും മറ്റും ഇറക്കുന്നത് കുരുക്കിനൊപ്പം അപകട ഭീഷണിയുണ്ടാക്കുന്നുമുണ്ട്. സ്റ്റാൻഡിലേക്ക് തിരിച്ചെടുക്കുന്ന ബസുകൾക്കടിയിൽ യാത്രക്കാർ പെടാതിരിക്കുന്നത് ഭാഗ്യം കൊണ്ടാണ്. മാവൂർ റോഡിൽനിന്ന് നോക്കുേമ്പാൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കുള്ള കവാടമേതെന്ന് തിരിച്ചറിയാത്തതും യാത്രക്കാരെ വലക്കുന്നു. ഒാേട്ടായിലും മറ്റും വന്നിറങ്ങുന്നവർ ഏത് വഴി കയറണമെന്നറിയാെത മാവൂർ റോഡിൽ കറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. സ്റ്റാൻഡിലേക്കെന്ന് കരുതി അണ്ടർ ഗ്രൗണ്ട് പാർക്കിങ് കേന്ദ്രത്തിലും ഷോപ്പിങ് കോംപ്ലക്സുകൾക്കായുള്ള മുകൾ നിലകളിലുമൊക്കെ യാത്രക്കാർ എത്തിപ്പെടുന്നതും പതിവാണ്. അനധികൃത പാർക്കിങ് ഒഴിവാക്കുകയും ഒാേട്ടാറിക്ഷകൾ ആളെയിറക്കുന്നത് സ്റ്റാൻഡി​െൻറ കവാടത്തിൽതന്നെ വേണമെന്നത് കണിശമാക്കുകയും ബസ്സ്റ്റാൻഡിലേക്കുള്ള വഴി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്താൽ ആശയക്കുഴപ്പം ഒഴിവാക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.