ആരോഗ്യമില്ലാത്ത കോഴികൾ പിടിച്ചെടുത്തു: കട അടച്ചുപൂട്ടി

കോഴിക്കോട്: നടക്കാവ് ഇംഗ്ലീഷ് പള്ളി പരിസരത്ത് വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച ചിക്കൻകട നഗരസഭ ആരോഗ്യവിഭാഗം അടച്ചു പൂട്ടി. ആരോഗ്യമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമെന്ന് പരിശോധനയിൽ തെളിഞ്ഞ 200ലേറെ കോഴികളെ പിടികൂടി. കോഴികളെ സൂക്ഷിച്ച ഗോഡൗണിന് ലൈസൻസില്ലെന്നും കണ്ടെത്തി. കടയുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം തേടി നോട്ടീസും നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് പള്ളിയിലെ സി.പി.ആർ ചിക്കൻ കടക്കെതിരെയാണ് നടപടി. ഇംഗ്ലീഷ് പള്ളിയിെലയും പണിക്കർ റോഡിലെയും ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയ കച്ചവടക്കാർക്കും നോട്ടീസ് നൽകി. ഇൗ ഭാഗത്ത് അനധികൃതമായി ഫുട്പാത്തിലേക്ക് സാധനങ്ങൾ ഇറക്കിവെച്ച് കച്ചവടം നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. നഗരസഭ വെറ്ററിനറി ഡോക്ടറുടെ പരിശോധനയിലാണ് കോഴികൾക്ക് ചർമരോഗവും ശ്വാസകോശ പ്രശ്നങ്ങളുമുണ്ടെന്ന് വ്യക്തമായത്. കോഴികളെ നശിപ്പിക്കാനാണ് തീരുമാനം. നഗരസഭ ഹെൽത്ത്ഇൻസ്പെക്ടർ കെ. സത്യൻ, ടി.പി. പ്രകാശൻ, സി.കെ. രഞ്ജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിയെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.