പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: പിന്തുണയുമായി അറബി പ്രവേശനോത്സവ ഗാനവും

കൊടിയത്തൂർ: സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയുമായി സർക്കാർ സ്കൂൾ അധ്യാപക​െൻറ അറബിക് പ്രവേശനോത്സവഗാനം. കക്കോടി ഗവ. യു.പി സ്കൂൾ അധ്യാപകനും പന്നിക്കോട് സ്വദേശിയുമായ മജീദ് അൽഹിന്ദിയാണ് പന്നിക്കോട് പൊതുവിദ്യാലയ സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ഗാനം തയാറാക്കിയത്. കേരളത്തി​െൻറ പൊതുവിദ്യാഭ്യാസ മാതൃക വിദേശരാജ്യങ്ങളിലടക്കം എത്തിക്കുക എന്നതാണ് അറബി പ്രവേശനോത്സവഗാനം കൊണ്ട് ലക്ഷ്യമിട്ടത്. വിജയംഎന്ന് അർഥംവരുന്ന ഫൗസ് എന്ന പേരിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. പടവാളിൻ മിഴിയുള്ളോളെ എന്ന മാപ്പിള പാട്ടി​െൻറ ഈണത്തിൽ തയാറാക്കിയ ഗാനത്തിൽ പ്രധാനമായും പൊതുവിദ്യാലയങ്ങളിൽ മക്കളെ ചേർക്കേണ്ടതി​െൻറ ആവശ്യകത വിവരിക്കുകയാണ്. ഒരാൾ യഥാർഥ മനുഷ്യനായി മാറണമെങ്കിൽ പൊതുവിദ്യാലയത്തിൽ പഠിക്കണമെന്ന സന്ദേശവും ഗാനം നൽകുന്നു. രമേശ് പണിക്കരും ഉണ്ണി കൊട്ടാരത്തിലും നിർമിച്ച പ്രവേശനോത്സവഗാനത്തി​െൻറ രചനയും സംവിധാനവും നിർവഹിച്ചത് മജീദ് അൽഹിന്ദി തന്നെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ബാസിമ. പ്രവേശനോത്സവ ഗാനത്തി​െൻറ പ്രകാശനം സാമൂഹികപ്രവർത്തക കാഞ്ചനമാല നിർവഹിച്ചു. മുക്കം പ്രസ് ഫോറം സെക്രട്ടറി ഫസൽ ബാബു, രമേശ് പണിക്കർ, ഉണ്ണി കൊട്ടാരത്തിൽ, ബഷീർ പാലാട്ട്, ജി.എൻ.ആസാദ്, മജീദ് കൂവപ്പാറ, റഫീഖ് തോട്ടുമുക്കം എന്നിവർ സംസാരിച്ചു. Photo. kodi88 'ഫൗസ്' അറബിക് പ്രവേശനോത്സവഗാനം കാഞ്ചനമാല പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.