ഡെങ്കി, നിപ, മഴക്കാല രോഗങ്ങൾ: ചെറുവാടി അങ്ങാടിയും പരിസരവും ശുചീകരിച്ചു

. കൊടിയത്തൂർ: ഡെങ്കി, നിപ, മഴക്കാല രോഗങ്ങൾ എന്നിവ വർധിച്ച സാഹചര്യത്തിൽ ചാലഞ്ചേഴ്സ് ചെറുവാടിയുടെ നേതൃത്വത്തിൽ ചെറുവാടി അങ്ങാടിയും പരിസരവും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പുരയിടങ്ങളും ശുചീകരിച്ചു. പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ച് ഉറവിട നശീകരണവും പ്രതിരോധപ്രവർത്തനങ്ങളും നടത്തി. ക്ലബ് പ്രസിഡൻറ് സി.വി. ലുഖ്മാൻ, സെക്രട്ടറി സിദ്ദീഖ്, മുനീർ പൊറ്റമ്മൽ, ക്ലബ് പ്രതിനിധികൾ, അങ്ങാടിയിലെ വ്യാപാരികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് പങ്കെടുത്തു. Photo kodi22 ചാലഞ്ചേഴ്സ് ചെറുവാടിയുടെ നേതൃത്വത്തിൽ ചെറുവാടി അങ്ങാടിയും പരിസരവും വൃത്തിയാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.