കോഴിക്കോട്: ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോൺഗ്രസിന് നഷ്ടപ്പെട്ടെന്ന് ജനം തിരിച്ചറിഞ്ഞതിെൻറ തെളിവാണ് ചെങ്ങന്നൂരിലെ ഇടതുമുന്നണി വിജയമെന്ന് എം.പി. വീരേന്ദ്രകുമാർ എം.പി. യു.ഡി.എഫിന് മുൻതൂക്കമുള്ള മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും എൽ.ഡി.എഫ് ഭൂരിപക്ഷം നേടി. രണ്ടുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ലഭിച്ച 7,983 വോട്ടിെൻറ ഭൂരിപക്ഷം ഇത്തവണ 20,956 ആയി ഉയർത്താൻ സാധിച്ചത് പിണറായി സർക്കാർ നടപ്പാക്കിയ ജനക്ഷേമപദ്ധതികൾക്ക് അംഗീകാരമാണ്. മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച് വർഗീയതക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ ഇനിയെങ്കിലും കോൺഗ്രസ് തയാറാവണം. വിശ്വാസ്യത നഷ്ടപ്പെട്ട യു.ഡി.എഫ് നിലപാട് പുനഃപരിശോധിക്കണമെന്ന് വീരേന്ദ്രകുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.