അധ്യാപകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ സമരം -കെ.പി.എസ്​.ടി.എ

കോഴിക്കോട്: ആശങ്കയോടെയാണ് അധ്യാപകർ പുതിയ അധ്യയനവർഷത്തെ വരവേൽക്കുന്നെതന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) പ്രസിഡൻറ് പി. ഹരിഗോവിന്ദൻ. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരമില്ല. ലാഭകരമല്ലാത്ത സ്കൂളുകളിലെ അധ്യാപകരെ ദിവസക്കൂലിക്കാരായി മാറ്റിെയന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആശങ്ക പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനിറങ്ങുെമന്ന് കെ.പി.എസ്.ടി.എ പ്രസിഡൻറ് മുന്നറിയിപ്പ് നൽകി. എസ്.എസ്.എയിൽ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നില്ല. നിരവധി ഒഴിവുകളുണ്ടായിട്ടും അപ്രഖ്യാപിത നിയമന നിരോധനമാണുള്ളത്. രാഷ്ട്രീയപ്രേരിതമായാണ് സ്ഥലംമാറ്റങ്ങളും ഉദ്യോഗക്കയറ്റങ്ങളുമെന്ന് ഹരിഗോവിന്ദൻ കുറ്റപ്പെടുത്തി. പറമ്പാട്ട് സുധാകരൻ, ഇ. പ്രദീപ് കുമാർ, എൻ. ശ്യാംകുമാർ, ടി. അശോക് കുമാർ, പി.കെ. അരവിന്ദൻ, എൻ. ബഷീർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.