വിദ്യാലയങ്ങളിൽ: ഇത്തവണ അറബിക്​ പ്രവേശനോത്സവഗാനവും

മുക്കം: സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയുമായി സർക്കാർ സ്കൂൾ അധ്യാപക​െൻറ അറബിക് പ്രവേശനോത്സവ ഗാനം തയാറായി. കക്കോടി പഞ്ചായത്ത് ഗവൺമ​െൻറ് യു.പി.സ്കൂൾ അധ്യാപകനും പന്നിക്കോട് സ്വദേശിയുമായ മജീദ് അൽഹിന്ദിയാണ് പന്നിക്കോട് പൊതുവിദ്യാലയ സംരക്ഷണ സമിതിയുടെ സഹകരണത്തോടെ ഗാനം തയാറാക്കിയത്. ലോകത്തിനുതന്നെ മാതൃകയായ കേരളത്തി​െൻറ പൊതു വിദ്യാഭ്യാസ മാതൃക വിദേശ രാജ്യങ്ങളിലടക്കം എത്തിക്കുക എന്നതാണ് അറബി പ്രവേശനോത്സവഗാനം കൊണ്ട് ലക്ഷ്യമിടുന്നത്. വിജയം എന്ന് അർഥം വരുന്ന ഫൗസ് എന്ന അറബിപേരിലാണ് ''പടവാളിൻ മിഴിയുള്ളോളെ'' എന്ന മാപ്പിള പാട്ടി​െൻറ ഈണത്തിൽ ഗാനം തയാറാക്കിയത്. ഗാനത്തിൽ പ്രധാനമായും പൊതു വിദ്യാലയങ്ങളിൽ മക്കളെ ചേർക്കേണ്ടതി​െൻറ ആവശ്യകതതന്നെയാണ് ഇതിവൃത്തം. ഒരാൾ യഥാർഥ മനുഷ്യനായി മാറണമെങ്കിൽ പൊതുവിദ്യാലയത്തിൽ പഠിക്കണമെന്ന സന്ദേശവും ഗാനം നൽകുന്നു. രമേശ് പണിക്കരും ഉണ്ണി കൊട്ടാരത്തിലും നിർമിച്ച പ്രവേശനോത്സവ ഗാനത്തി​െൻറ രചനയും സംവിധാനവും നിർവഹിച്ചത് മജീദ് അൽഹിന്ദി തന്നെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ബാസിമ. പ്രവേശനോത്സവ ഗാനത്തി​െൻറ പ്രകാശനം സാമൂഹിക പ്രവർത്തക കാഞ്ചന മാല നിർവഹിച്ചു. മുക്കം പ്രസ് ഫോറം സെക്രട്ടറി ഫസൽ ബാബു, രമേശ് പണിക്കർ, ഉണ്ണി കൊട്ടാരത്തിൽ, ബഷീർ പാലാട്ട്, ജി.എൻ. ആസാദ്, മജീദ് കുവപ്പാറ, റഫീഖ് തോട്ടുമുക്കം, രാജേഷ് കാരമൂല, ടി.കെ. ജാഫർ, സി. കേശവൻ നമ്പൂതിരി, ഹക്കീം കളൻ തോട്, വി.പി. ഗീത, ഗംഗ എന്നിവർ സംസാരിച്ചു. സ്കൂളുകൾ തുറക്കുന്നത് നീട്ടിവെക്കണം -കെ.എസ്.ടി.യു മുക്കം: സബ് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച ഘട്ടത്തിൽ പ്രദേശത്തെ വിദ്യാർഥികളിലും പൊതുജനങ്ങൾക്കിടയിലുമുള്ള ആശങ്ക നിലനിൽക്കെ സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ മുക്കം സബ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അബൂബക്കർ പുതുക്കുടി അധ്യക്ഷത വഹിച്ചു. കെ. അസീസ് മാസ്റ്റർ, പി.കെ ശരീഫുദ്ധീൻ, എ.പി. നാസർ മാസ്റ്റർ, കെ.പി. ജാബിർ, എം.സി. ഹാരിസ്, ടി.പി. അബൂബക്കർ, യു. നസീബ്, നിസാം കാരശ്ശേരി, ഇസ്ഹാക്ക് കാരശ്ശേരി, ശമീർ മുക്കം, നസ്രുള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.