സമ്പൂർണ ഇംഗ്ലീഷ് സാക്ഷരത പഞ്ചായത്ത്​; മാവൂരിൽ ക്ലാസുകൾക്ക്​ തുടക്കമായി

മാവൂര്‍: ഡല്‍ഹി ആസ്ഥാനമായുള്ള നാഷനല്‍ ചൈല്‍ഡ് ഡെവലപ്മ​െൻറ് കൗണ്‍സിലുമായി സഹകരിച്ച് മാവൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഇംഗ്ലീഷ് സാക്ഷരത പരിപാടിയുടെ ഭാഗമായ ക്ലാസുകള്‍ ആരംഭിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്തിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇംഗ്ലീഷ് സാക്ഷരത നേടിയ പഞ്ചായത്തായി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം. െസപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തിൽ സമ്പൂർണ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പ്രോജക്ട് കോഒാഡിേനറ്റർമാരും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാത്തവരെ കണ്ടെത്താനുള്ള സർവേയും ട്രെയിനർമാർക്കുള്ള പരിശീലനവും പൂര്‍ത്തിയാക്കിയശേഷമാണ് ക്ലാസുകള്‍ ആരംഭിച്ചത്. അടിസ്ഥാന ഇംഗ്ലീഷ് പരി‍ജ്ഞാനമില്ലാത്തവര്‍ക്ക്പോലും എളുപ്പത്തില്‍ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം നേടാന്‍ കഴിയുന്ന തരത്തില്‍ കളിയും വിനോദവും ഉള്‍പ്പെടുത്തിയ പ്രത്യേക പാഠ്യപദ്ധതിയാണ് എന്‍.സി.ഡി.സി തയാറാക്കിയത്. പരിപാടി ജനകീയമാക്കുന്നതിന് വാര്‍ഡ് മെംബര്‍മാര്‍ ചെയര്‍മാനും പലിശീലകര്‍ കണ്‍വീനര്‍മാരുമായി വാര്‍ഡ് തല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും. ഏഴ് മുതൽ 70 വയസ്സുവരെയുള്ളവർക്ക് ക്ലാസ് നൽകും. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ഇടക്കുവെച്ച് പഠനം നിര്‍ത്തിയവര്‍ക്കും അടിസ്ഥാന പരിജ്ഞാനമുള്ളവര്‍ക്കും പ്രായഭേദമന്യേ ക്ലാസില്‍ ചേരാവുന്നതാണ്. വീട്ടമ്മമാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ഓരോ വാര്‍ഡിലെയും ക്ലാസ് ക്രമീകരിക്കും. ക്ലാസില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ വാര്‍ഡ് മെംബര്‍മാരുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് കോഓഡിനേറ്റര്‍മാര്‍ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി, കെ. ഉസ്മാൻ, കെ. കവിതാഭായ്, അംഗം യു.എ. ഗഫൂർ, സെക്രട്ടറി എം.എ. റഷീദ്, പ്രോജക്‌ട് കോഓഡിനേറ്റർമാരായ അഡ്വ. വിജി ഗണേശ്, ഡോ. ശ്രുതി അഖിലേഷ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.