പനിക്കാലത്ത്​ ആവിത്തോട്ടിൽ മാലിന്യമൊഴുകുന്നു

പനിക്കാലത്ത് ആവിത്തോട്ടിൽ മാലിന്യമൊഴുകുന്നു കോഴിക്കോട്: പനിയും പകർച്ചവ്യാധിയും പടരുന്ന കാലത്ത് വെള്ളയിൽ ആവിത്തോടിൽ മാലിന്യം നിറയുന്നത് പരിസരവാസികളിൽ ഭീതിയേറ്റുന്നു. വളെര മുമ്പ് തെളിനീരൊഴുകിയിരുന്ന തോട്ടിൽ ഇന്ന് കറുത്തിരുണ്ട ചളിയാണ്. പ്ലാസ്റ്റിക്കും ടയറുകളും മറ്റു മാലിന്യങ്ങളും നിറയുന്നു. മാലിന്യംകൊണ്ടിടുന്നതിന് നഗരവാസികൾ തന്നെയാണ് പ്രതിസ്ഥാനത്തെങ്കിലും തോട്ടിന് ചുറ്റും താമസിക്കുന്ന സാധാരണക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. മത്സ്യാവശിഷ്ടങ്ങളും ടയറുകളും കുപ്പിച്ചില്ലുമെല്ലാം തോട്ടിൽ നിറയുന്നു. ആവിത്തോടും കടലുമായി ചേരുന്ന ഭാഗത്ത് കടൽ വെള്ളം കയറി മണൽ നിറയുന്നതും പതിവാണ്. കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവിഭാഗമെത്തിയാണ് തോട്ടിൻ മുഖത്തെ മണ്ണുനീക്കിയത്. കടലിൽനിന്ന് തോട്ടിലേക്ക് കടലാക്രമണ സമയം വെള്ളം കയറുന്നതും പതിവാണ്. ഇതേ തുടർന്ന് കടപ്പുറത്ത് തോട്ടിനിരുപുറവും കരിങ്കൽ ഭിത്തി കെട്ടിയിട്ടുണ്ട്. ദിവസവും വാഹനങ്ങളിൽ എത്തുന്നവർ മാലിന്യം തോട്ടിലിടുകയാണെന്ന് നാട്ടുകാർ പറയുന്നു. തോട്ടിൽ വളരുന്ന ചെടികളിൽ പ്ലാസ്റ്റിക്കും മറ്റും തങ്ങിനിൽക്കുന്നതും പ്രശ്നമാകുന്നു. മത്സ്യമാർക്കറ്റ് തുറന്നു െകാടുത്തു ചേളന്നൂർ: ഗ്രാമപഞ്ചായത്ത് അമ്പലത്തുകുളങ്ങരയിൽ നിർമിച്ച മത്സ്യമാർക്കറ്റ് തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ എം.പി. ഹമീദ്മാസ്റ്റർ, വി. ജിതേന്ദ്രനാഥ്, ഗൗരിപുയിയോത്ത്, മിനി ചെട്ട്യാംകണ്ടി എന്നിവർ സംബന്ധിച്ചു. പടം pk pk03 ആവിത്തോട് കടലിൽ ചേരുന്ന ഭാഗം ku malsyam അമ്പലത്തുകുളങ്ങരയിൽ നിർമിച്ച മത്സ്യമാർക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.