കൂളിമാട്: ഒാേട്ടാറിക്ഷ കലുങ്കിലിടിച്ച് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. മാവൂർ-കൂളിമാട് റോഡിൽ കൂളിമാട് നെടിയൻപാടത്തിനു സമീപം ഞായറാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. മലപ്പുറം അരീക്കോട് ഉൗർങ്ങാട്ടീരി സ്വദേശികളായ ഉമ്മർ, അലി, ബഷീർ, നഫീസ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുമായി ഉൗർങ്ങാട്ടീരിയിലെ വീട്ടിലേക്ക് മടങ്ങുന്നവരാണ് അപകടത്തിൽപെട്ടത്. ഒാേട്ടാ ഒാടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം. തൊട്ടടുത്ത് അഞ്ചു മീറ്ററോളം ആഴത്തിലുള്ള തോടും വയലുമാണ്. ഇവിേടക്ക് മറിയാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.