പൂഴിത്തോട്^പടിഞ്ഞാറത്തറ ബദൽപാത: മന്ത്രി കേന്ദ്രത്തിന്​ കത്തയച്ചു

പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാത: മന്ത്രി കേന്ദ്രത്തിന് കത്തയച്ചു കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അടിക്കടിയുണ്ടാകുന്ന കേടുപാടുകളും വർഷകാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന കടുത്ത പ്രയാസങ്ങളും മറികടക്കാൻ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാത യാഥാർഥ്യമാക്കുന്നതിനായി കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധന് കത്തയച്ചു. 43.97 കി.മീ ദൈർഘ്യമുള്ള ബദൽ റോഡ് കോഴിക്കോടുനിന്ന് പുതിയങ്ങാടി, ഉള്ള്യേരി, കടിയങ്ങാട്, പെരുവണ്ണാമൂഴി, പൂഴിത്തോട്, പടിഞ്ഞാറത്തറ വഴി കൽപറ്റയിൽ അവസാനിക്കും. ഇതിൽ കടിയങ്ങാട് മുതൽ പൂഴിത്തോട് വരെയുള്ള 16.75 കിലോമീറ്റർ ദൂരം ഗതാഗതയോഗ്യമാണ്. പൂഴിത്തോട് മുതൽ പടിഞ്ഞാറത്തറ വരെയുള്ള 27.22 കി.മീറ്റർ ദൂരമാണ് ഗതാഗത സൗകര്യത്തിനായി വികസിപ്പിക്കേണ്ടത്. ഇതിൽ 16.79 കി.മീറ്റർ ദൂരം വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. ബദൽപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് 23.50 ഹെക്ടർ വനഭൂമി ഉപയോഗപ്പെടുത്തേണ്ടി വരും. ഇതിനുള്ള അനുമതിയാണ് കേന്ദ്രം തരേണ്ടത്. ഈ റോഡ് ബദൽപാതയായി അംഗീകരിച്ചു നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ 1994ൽ തുടങ്ങിയിരുന്നു. എന്നാൽ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി ലഭിക്കാത്തതിനാൽ മുടങ്ങി കിടക്കുകയായിരുന്നു. ഇത് അടിയന്തരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.