തിരുവള്ളൂർ: തോടന്നൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിനശിച്ചു. പള്ളിക്കുന്ന് റോഡിൽ തോടന്നൂർ യു.പി സ്കൂളിനു സമീപം വരക്കൂൽ ലക്ഷ്മിയുടെ മകൻ അഖിലേഷിെൻറ യമഹ സ് കൂട്ടറാണ് അഗ്നിക്കിരയായത്. ശനിയാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. വീട്ടുവരാന്തയോട് ചേർന്നു നിർത്തിയ സ്കൂട്ടർ കത്തിയതോടെ വീടിനും കേടുപറ്റി. തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തുമ്പോഴേക്കും വാഹനം പൂർണമായി തീവിഴുങ്ങിയിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനാണ് അഖിലേഷ്. പറയത്തക്ക രാഷ്ട്രീയ പ്രശ്നങ്ങളോ ക്രമസമാധാന വിഷയങ്ങളോ ഇല്ലാത്ത സ്ഥലമാണിത്. സ്കൂട്ടർ വാങ്ങിയിട്ട് ഒരുമാസം ആയതേയുള്ളൂ. പുലർച്ച തന്നെ വടകര പൊലീസ് സ്ഥലത്തെത്തി. ഇതുസംബന്ധിച്ച് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.