പാറക്കടവ് പുത്തൻപുരയിൽതാഴ റോഡ് തകർന്നു

പാലേരി: പാറക്കടവിൽ ഒന്നാം വാർഡിൽ പഞ്ചായത്ത് തനത്ഫണ്ടിൽ നിർമിച്ച പുത്തൻപുരയിൽതാഴ റോഡ് തകർന്നു. കഴിഞ്ഞ വേനലിൽ ടാർ ചെയ്ത ഭാഗമാണ് പൊളിഞ്ഞത്. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കും ഉറവയുമുള്ള ഇവിടെ കോൺക്രീറ്റ് ചെയ്യുന്നതിനു പകരം ടാർ ചെയ്തതാണ് പൊളിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കോൺക്രീറ്റ് ചെയ്യലാണ് ഉചിതമെന്ന് പറഞ്ഞിട്ടും എസ്റ്റിമേറ്റ് തയാറാക്കിയവർ അംഗീകരിച്ചില്ലെത്ര. 100 മീറ്ററോളമാണ് ടാർ ചെയ്തിരുന്നത്. റോഡി​െൻറ ബാക്കിഭാഗം നാട്ടുകാരുടെ കൂടി സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തതിനാൽ മഴയിൽ യാതൊരു തകരാറും സംഭവിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.