'താങ്ങും തണലും' ഒന്നാം ഘട്ടം പൂർത്തിയായി

ബാലുശ്ശേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്ന സമഗ്ര രക്ഷാകർതൃ വിദ്യാഭ്യാസ പരിപാടിയായ 'താങ്ങും തണലും' പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. വിവിധ ദിവസങ്ങളിലായി നടന്ന ശിൽപശാലകളിൽ ആയിരത്തിലേറെ രക്ഷിതാക്കൾ പങ്കെടുത്തു. കൗമാര പ്രശ്നങ്ങൾ, പഠന സമീപനം, നല്ല കുടുംബം തുടങ്ങിയ വിഷയങ്ങളിലുള്ള ഒരു വർഷം നീളുന്ന തുടർ പരിശീലന പരിപാടിയായാണ് വിഭാവനം ചെയ്തത്. പദ്ധതിയുടെ രണ്ടാം ഘട്ടം പിതാക്കന്മാർക്കു മാത്രമായുള്ള പരിശീലനം നടക്കും. പത്താം തരം വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി നടത്തിയ 'താങ്ങും തണലും' ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. രക്ഷാകർതൃ സമിതി പ്രസിഡൻറ് പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ആർ.കെ. വാണിശ്രീ, ടി.എസ്. സനീഷ്, എസ്.വി. നിഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.